മുല്ലപ്പെരിയാര്‍: സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഇ കെ ഭരത്ഭൂഷണ്‍

കുമളി| Last Modified ഞായര്‍, 2 നവം‌ബര്‍ 2014 (12:49 IST)
ഷട്ടറുകളുടെ തകരാറു പരിഹരിക്കാന്‍ തമിഴ്നാട് ഉടന്‍ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍. അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിലും ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിലും ആശങ്കയുണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. സെക്രട്ടറി കുമളിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഭരത്ഭൂഷണ്‍.

നേരത്തെ ജലവിഭവ വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ടില്‍ ചോര്‍ച്ച കൂടിയെന്നും ഷട്ടറുകളില്‍ രണ്ടെണ്ണം തകരാറിലാണെന്നും പരാമര്‍ശിച്ചിരുന്നു.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഡാമിന്റെ സുരക്ഷയെ ബാധിച്ചേക്കാമെന്നും ഈ സാഹചര്യത്തില്‍ ജലനിരപ്പു 130 അടിയായി താഴ്ത്തണമെന്നും മേല്‍നോട്ടസമിതി ചെയര്‍മാന്‍ എല്‍ എ വി
നാഥനും തമിഴ്നാട് സര്‍ക്കാറിനും കേരളം കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :