വേലി തന്നെ വിളവ് തിന്നരുത്, മനുഷ്യാവകാശ സംരക്ഷകരായി മാറണം; കേരള പൊലീസിനെതിരെ പിണറായി വിജയൻ

പൊലീസിനെതിരെ മുഖ്യമന്ത്രി

അപർണ| Last Modified ബുധന്‍, 25 ജൂലൈ 2018 (12:47 IST)
കേരളാ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകശ ലംഘകരല്ല മനുഷ്യാവകാശ സംരക്ഷകരായി മാറുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തു നടന്ന ആധുനിക പൊലീസിംഗ് ദേശീയ സെമിനാറില്‍ സംസാരിക്കവേ വ്യക്തമാക്കി.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുകയാണ് പൊലീസിന്റെ ധര്‍മ്മം. എന്നാല്‍ അതേ പൊലീസുകാര്‍ തന്നെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ രാജ്യമാകെ പരക്കുന്നത്. വേലി തന്നെ വിളവു തിന്നുന്ന ഇത്തരം നീക്കങ്ങള്‍ ഒരിക്കലും സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി സെമിനാറിൽ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിനായി നിരവധി പോരാട്ടങ്ങള്‍ നടത്തിയ പ്രബുദ്ധ കേരളമാണ് നമ്മുടെത്. എന്നാല്‍ ഇന്ന് ആ കേരളം പിന്നോട് പോവുകയോണോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള സംഭവങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :