ഓണം അടുക്കുന്നു; ചരക്കുലോറി സമരം തീർക്കാൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ചൊവ്വ, 24 ജൂലൈ 2018 (20:26 IST)

തിരുവനന്തപുരം: ദേശീയവ്യാപകമായി നടക്കുന്ന ചരക്കുലോറി സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി ഇ മെയിൽ സന്ദേശമയച്ചു.
 
സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ദേശീയ തലത്തിൽ തീരുമാനമെടുക്കേണ്ടതാണ് അതിനാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണെന്നും കേന്ദ്ര മന്ത്രിക്കയച്ച സന്ദേശത്തിൽ വ്യക്തകാക്കുന്നുണ്ട്.
 
അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.
 
നിലവിൽ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കു ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍  സാധനങ്ങളുടെ വില ഉയരും. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കുമെന്നും പിണറായി പറഞ്ഞു. 
 
ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും, അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പക തീർക്കാനുള്ളതല്ല ഈ വേദി, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാല്‍ പങ്കെടുക്കും’; മന്ത്രി ബാലന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് ...

news

നവി മുംബൈയിൽ രഗുലീല മാളിന്റെ മേൽകൂര ഇടിഞ്ഞുവീണു

നവി മുംബൈ: നഗരത്തിലെ പ്രധാന ഷോപീങ് കേന്ദ്രമായ രഗുലീല മാളിന്റെ മേൽകൂര ഇടിഞ്ഞു വീണു. ...

news

മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് ഇന്ദ്രൻസ്

മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് മികച്ച ...

news

കുടുംബ വഴക്കിന് ബലിയാടായത് മൂന്നുവയസുകാരൻ; കുഞ്ഞിനുമേൽ ആസിഡൊഴിച്ച് ക്രൂര പ്രതികാരം

കുടുംബ വഴക്കിൽ ബലിഅയാറ്റായത് മൂന്നു വയസുകാരൻ. വഴക്കിനിഒടെ മൂന്നു വയസുകരനു നേരെ ആസിഡ് ...

Widgets Magazine