ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥിത്വം, സി ദിവാകരനെതിരെ നടപടിക്ക് ശുപാര്‍ശ

ബെന്നറ്റ് ഏബ്രഹാം, തിരുവനന്തപുരം, സി പി ഐ, സി ദിവാകരന്‍, പന്ന്യന്‍
തിരുവനന്തപുരം| Last Updated: ബുധന്‍, 6 ഓഗസ്റ്റ് 2014 (21:16 IST)
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ നടന്നു എന്ന് സി പി ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരുകോടി രൂപ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് വിവരം.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെ നടപടിക്ക് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും കമ്മീഷന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നാണറിയുന്നത്. റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ വച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യും. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് നിരക്കാത്ത പലതും നടന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തിരുത്തല്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :