അലാറം ചതിച്ചു; എയര്‍ ഇന്ത്യാ വിമാനം പാകിസ്ഥാനില്‍ ഇറങ്ങി!

ലഹോര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അലാറം ലൈറ്റ് തെറ്റായി തെളിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആശങ്കമൂലം എയര്‍ ഇന്ത്യ വിമാനം പാകിസ്ഥാനില്‍ അടിയന്തരമായി ഇറക്കി. അബുദാബിയില്‍ നിന്നു ഡല്‍ഹിയിലേക്ക് പുറപ്പെട്ട എ-319 വിമാനമാണ് സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ വിമാനത്താവളത്തില്‍ ഇറക്കിയത്.

സാങ്കേതിക തകരാറ് മൂലമാണ് പിഴവ് സംഭവിച്ചത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടാകുമ്പോള്‍ കോക്പിറ്റില്‍ തെളിയുന്ന ചുവന്ന അലാറംലൈറ്റ് പ്രകാശിക്കുകയായിരുന്നു. പാക് വ്യോമ അതിര്‍ത്തിയിലൂടെ നീങ്ങുകയായിരുന്ന വിമാനം നവാബ്ഷാ താവളത്തില്‍ ഇറങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കുകയും ചെയ്തു.

122 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് മറ്റൊരു വിമാനം നവാബ്ഷായിലെത്തി ഇവരെയും കൊണ്ട് യാത്രതിരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ എഞ്ചിനീയര്‍മാര്‍ എത്തി എ-319 ന്റെ തകരാര്‍ പരിഹരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :