വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി കവര്‍ച്ചാശ്രമം; ഒരാള്‍ പിടിയില്‍

കോതമംഗലം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കോതമംഗലം കീരമ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവമുണ്ടായത്. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട രാജേന്ദ്ര മൊഹന്തി എന്നയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

അടുക്കള വാതില്‍ വഴി അകത്ത് കയറിയ ഇയാള്‍ വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇത് കണ്ട വീട്ടുവേലക്കാരി ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിക്കൂടി. പുറത്ത് കാത്തുനിന്ന കവര്‍ച്ചാ സംഘത്തിലെ മറ്റുള്ളവര്‍ ഇത് കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ രാജേന്ദ്ര മൊഹന്തിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് രാജേന്ദ്ര മൊഹന്തിയെ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താന്‍ ഒറീസക്കാരനാണെന്നും ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :