കൊടുങ്കാറ്റിനെ പേടിച്ച് വീട്ടമ്മ ഫ്രീസറില്‍ കയറി!

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അമേരിക്കയിലെ ഒരു ഫ്രീസറിനുള്ളില്‍ നാല് ദിവസം കഴിഞ്ഞു. ഒക്കല്‍ഹോമയിലെ ടുള്‍സാ പ്രദേശത്ത് ജീവിക്കുന്ന 59കാരി തെരെസെ ക്രിസ്‌റ്റീനയാണ് നാലു ദിവസം ഫ്രീസറില്‍ കഴിഞ്ഞത്.

ഒറ്റയ്ക്ക് അപ്പാര്‍ട്ട്‌‌മെന്റില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റീനയെ ഒരാഴ്ചയായി കാണാതാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അയല്‍‌വാസികള്‍ ക്രസ്‌റ്റീനയുടെ മകനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മകന്‍ അമ്മ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വന്ന് അന്വേഷണമാരംഭിച്ചു.

അടുക്കളയില്‍ ഉണ്ടായിരുന്ന വലിയ ഫ്രീസറില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഫ്രീസര്‍ തുറന്ന് നോക്കിയപ്പോഴാണ് ക്രിസ്റ്റീനയെ അതില്‍ കണ്ടെത്. കൊടുങ്കാറ്റിനെ ഭയന്നാണ് ക്രിസ്‌റ്റീന ഫ്രീസറില്‍ കഴിഞ്ഞതെന്ന് അയല്‍‌വാസികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :