വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകശേഖരം പിടികൂടി

അരിമ്പൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകശേഖരം പിടികൂടി. ബിജു എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. രണ്ടായിരത്തോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയാണ് പൊലീസ് പിടിച്ചെടു

തൃശൂര്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം ക്ലോറൈഡ് Thrissur, Jalatin stick, Ditanetor, Potasyam Cloride
തൃശൂര്‍| rahul balan| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (13:06 IST)
അരിമ്പൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകശേഖരം പിടികൂടി. ബിജു എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. രണ്ടായിരത്തോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കിണര്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയാണ് ബിജു. എന്നാല്‍ ഇത്ര അധികം സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചു വച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :