വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്

ചെറുതോണി, പ്രണയം, പീഡനം, പൊലീസ്, അറസ്റ്റ് cheruthoni, love, rape, police, arrest
ചെറുതോണി| സജിത്ത്| Last Modified വ്യാഴം, 16 ജൂണ്‍ 2016 (14:16 IST)
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍ സ്വദേശി തെക്കേടത്ത്‌ ശ്രീജിത്ത്‌(23)ആണ് സി ഐ
ഇ പി റെജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

മൂന്നു മാസം മുമ്പാണ് മുരിക്കാശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍നിന്ന് പൊലീസ് പ്രതിയെ അറസ്‌റ്റുചെയ്‌തത്‌. വിവാഹിതനായ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :