ഭാര്യയെ സുഹൃത്തിനു വച്ചുമാറാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വച്ചുമാറാന്‍ ശ്രമിച്ച കുറ്റത്തിനു ഭര്‍ത്താവ് അറസ്റ്റില്‍.

ഭുവനേശ്വര്, പീഡനം, പൊലീസ്, അറസ്റ്റ് bhuvaneswar, attack, police, arrest
ഭുവനേശ്വര്| സജിത്ത്| Last Modified ബുധന്‍, 15 ജൂണ്‍ 2016 (11:49 IST)
ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വച്ചുമാറാന്‍ ശ്രമിച്ച കുറ്റത്തിനു ഭര്‍ത്താവ് അറസ്റ്റില്‍. ഓഡീഷ്യയിലെ പ്രമുഖ വ്യവസായിയായ ത്രൈലോക്യ മിശ്രയുടെ മകന്‍ സാബ്യസാചി മിശ്രയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഭാര്യയായ ലോപമുദ്ര മിശ്ര പൊലീസില്‍ പരാതി നല്‍കിയത്.

വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ഇതിനിടയില്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ വച്ചുമാറാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റെ ഭര്‍ത്താവായ സബ്യസാചി മിശ്രയ്ക്ക് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുയെന്നും അതിനെ താന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ തല്ലിച്ചതച്ചതായും അവര്‍ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ എല്ലാ രേഖകളും അവര്‍ പൊലീസിനു കൈമാറി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :