വിവാദനായിക ഇപ്പോഴും തിരക്കിലാണ് !

സരിതയുടെ പുതിയ ജീവിതം ഞെട്ടിക്കും !

തിരുവനന്തപുരം| AISWARYA| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:57 IST)
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സോളാര്‍ കേസ് നായികയായിരുന്നു സരിതാ നായര്‍.
യുഡിഎഫ് സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത ഇപ്പോള്‍ സൈലന്റായ ജീവിതം നയിക്കുകയാണ്.

തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാം കല്ലിനു സമീപത്തുള്ള മണിമാളികയിലാണ് ഇപ്പോള്‍ സരിത താമസിക്കുന്നത്. ആഡംബര വാഹനത്തിലാണ് ഇവരുടെ സഞ്ചാരം. രാഷ്ട്രീയ താല്‍പ്പര്യങ്ങളൊന്നും തന്നെ ഇപ്പോള്‍ സരിതയ്ക്കില്ലെന്നാണ് വിവരം. സോളാര്‍ കേസില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സരിത ബ്യൂട്ടീഷ്യന്‍ കോഴ്‌സും തയ്യലും പഠിച്ചിരുന്നു.

ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു. സോളാര്‍ മേഖലയോട് സരിത പൂര്‍ണമായി വിട പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് ഇവര്‍ ശ്രദ്ധ നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരേ 39 കേസുകളാണ് ഉണ്ടായിരുന്നു. അഞ്ചര കോടിയുടെ സാമ്പത്തിക തട്ടിപ്പ് സരിത നടത്തിയെന്നായിരുന്നു കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :