ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതുകാരിയ്ക്ക് എച്ച്ഐവി

ആർസിസിയിൽ രക്തം സ്വീകരിച്ച ഒൻപതു വയസ്സുകാരിക്ക് എച്ച്ഐവി ബാധ

തിരുവനന്തപുരം| AISWARYA| Last Updated: വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (07:59 IST)
രക്താർബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം റീജനല്‍ കാൻസര്‍ സെന്ററിൽ ചികിത്സനേടിയ ഒൻപതു വയസ്സുകാരിക്കാണ് എച്ച്ഐവി ബാധിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാർച്ചിലാണ് ഇവര്‍ ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി എച്ച്ഐവി ഉൾപ്പെടെയുള്ള പല പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയ്ക്ക് എച്ച്ഐവി ആണെന്ന് കണ്ടെത്തിയത്. അതേസമയം മാതാപിതാക്കൾക്ക് എച്ച്ഐവിയില്ലെന്നു പരിശോധനയില്‍ വ്യക്തമായി. ആർസിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികിൽസിച്ചിട്ടില്ലെന്നും രക്തം നൽകിയതു വഴിയാണ് എച്ച്ഐവി രോഗത്തിന് കാരണമായതെന്നും മാതാപിതാക്കൾ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :