വിവാദചോദ്യം: റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2009 (09:07 IST)
പ്ലസ് ടു പരീ‍ക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറില്‍ മെഴ്സി രവിയെ അപമാനിക്കുന്ന ചോദ്യം കടന്നുകൂടിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി എം‌എ ബേബിക്ക് ഇന്ന് കൈമാറും. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയിന്‍റ് ഡയറക്ടര്‍ വികെ വിജയനാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. റിപ്പോര്‍ട്ട് ഇന്നലെ ഡയറക്ടര്‍ ഡോ.സിപി ചിത്രയ്ക്ക് കൈമാറിയിരുന്നു.

ശനിയാഴ്ച നടക്കേണ്ട പൊളിറ്റിക്കല്‍ സയന്‍സ് അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടിയാണ് ചോദ്യക്കടലാസ് തയ്യാറാക്കിയത്. സിപി‌എം അനുകൂല അദ്ധ്യാപക സംഘടനയായ കെ‌എസ്ടി‌എ ആണ് ചോദ്യക്കടലാസ് തയ്യാറാക്കിയത്. പത്രാധിപര്‍ക്കു കത്തെഴുതാനുള്ള ചോദ്യപേപ്പറിലെ ഏഴാമത്തെ ചോദ്യമാണ് വിവാദമായത്.

'സെപ്റ്റംബര്‍ ആറിന്‌ മേഴ്സി രവിയുടെ മരണ വാര്‍ത്ത പത്രങ്ങളില്‍ നിങ്ങള്‍ കാണുന്നു. ഒന്നാം പേജിലെ വാര്‍ത്തയ്ക്കും കളര്‍ ഫോട്ടോയ്ക്കും പുറമെ ഉള്‍പേജിലും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ഇതു കാണുമ്പോള്‍, 'ദ്‌ കിങ്‌ ഹു ലിം‌പ്ഡ് എന്ന ഇംഗീഷ്‌ നാടകത്തില്‍ സമൂഹത്തിലെ പ്രമുഖര്‍ക്ക്‌ സ്‌തുതി പാടുന്ന പ്രവണത നിങ്ങള്‍ ഓര്‍ക്കുന്നു. അടുത്ത നിമിഷം, പത്രത്തിന്റെ എഡിറ്റര്‍ക്ക്‌ വാര്‍ത്തയ്ക്കെതിരെ ഒരു കത്തെഴുതാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. അത്തരത്തില്‍ ഒരു കത്ത്‌ തയാറാക്കുക’.

മേഴ്സി രവിയുടെ മരണ വാര്‍ത്ത വായിച്ചെന്നും മേലില്‍പ്രമുഖര്‍ക്ക് സ്തുതി പാടുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്‌ ഒഴിവാക്കുമല്ലോ എന്നും എഡിറ്ററോട്‌ ആവശ്യപ്പെടാനും ചോദ്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി എം‌എ ബേബിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...