വിമാനയാത്രാനിരക്ക്: ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരേ കെ സി വേണുഗോപാല്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് വര്‍ധനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് വ്യോമയാനസഹമന്ത്രി കെസി വേണുഗോപാലിന് വിയോജിപ്പ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു ഭിന്നാഭിപ്രായത്തിന് വേദിയായത്.

കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് കുത്തനേ കൂട്ടുന്ന നിലപാടില്‍ സംസ്ഥാനത്തിന് കടുത്ത പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ വിമാനഇന്ധനത്തിന്റെ വാറ്റ് നികുതി കുറയ്ക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ വിമാനഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഏര്‍പ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :