സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം; സമരം പിന്‍‌വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉപരോധ സമരത്തില്‍നിന്നും ഇടതുപക്ഷം പിന്‍‌മാറണം. ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ തയാറാ‍ണ്. ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിനായി അഭ്യര്‍ഥിക്കും.

എന്ത് പരാതികളുണ്ടെങ്കിലും പ്രതിപക്ഷത്തിന് ഉന്നയിക്കാം. ഈ അവസരം പ്രതിപക്ഷത്തിന് പ്രയോജനപ്പെടുത്താം. കാലവര്‍ഷക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഓണക്കാലത്തെ വിലക്കയറ്റം, ഓണാഘോഷം ഇവയാണ് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ നല്ല നിലക്ക് കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി യുഡിഎഫ് യോഗത്തെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ രാജിവെയ്ക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :