വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

കേരളം ശരിക്കും നമ്പര്‍ വണ്‍ ആയോ? തമിഴ്നാടും കര്‍ണാടകയും സഹകരിച്ചില്ലെങ്കില്‍ മലയാളി പട്ടിണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല

aparna| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (11:55 IST)
രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ഇംഗ്ലീഷ് പത്രങ്ങളിലേയും ഹിന്ദി പത്രങ്ങളിലേയും ആദ്യ പേജ് കേരളം നമ്പര്‍ 1 എന്നാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ മുഖത്തേറ്റ അടിയാണ് ഇത്.

കേരളത്തെ ഒന്നാമതാക്കുന്നത് എന്തൊക്കെയെന്നതാണ് പര്യത്തിന്റെ ഉള്ളടക്കം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങള്‍ പരസ്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ചിലര്‍ക്ക് സംശയമുണ്ട്. കേരളം നമ്പര്‍ വണ്‍ ആയോന്ന്. ഇക്കാര്യത്തില്‍ ചര്‍ച്ച വരെ നടക്കുന്നുണ്ട്.

ഇപ്പോഴിതാ, നടന്‍ സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് നമ്മുടെ പുരോഗതിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ലോട്ടറി, മദൃം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് സംസ്ഥാനത്തെ വികസനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തമിഴ്നാടും കര്‍ണാടകയും
സഹകരിച്ചില്ലെങ്കില്‍ മലയാളികള്‍ പട്ടിണിയാകുംമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :