മലയാളി നടിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചു; കമല്‍‌ഹാസനെതിരെ പരാതി!

ചെന്നൈ, ഞായര്‍, 6 ഓഗസ്റ്റ് 2017 (15:44 IST)

 Ovia , Big Boss , channel programme , Kamal hassan , Tamil cinema , police case , റിയാലിറ്റി ഷോ , ഒവിയ , ബിഗ് ബോസ് , കമല്‍ഹാസന്‍ , അഡ്വക്കേറ്റ് ബാലാജി , പൊലീസ് കേസ്
അനുബന്ധ വാര്‍ത്തകള്‍

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ലാതെ തുടരുന്നതിനിടെ ഉലകനായകന്‍ കമല്‍ഹാസനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.

മത്സരാര്‍ത്ഥിയായിരുന്ന മലയാളി നടി ഒവിയയെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് കമല്‍ ഹാസനെതിരേ അഡ്വക്കേറ്റ് എസ് എസ് ബാലാജി പരാതി നല്‍കിയിരിക്കുന്നത്. കമലിനു പുറമേ ബിഗ് ബോസ് ഷോയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാതിയുണ്ട്.  

ബിഗ് ബോസ് പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇതിനാലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നും അഡ്വക്കേറ്റ് ബാലാജി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍  കമല്‍ഹാസന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരേ അന്വേഷണം വേണമെന്നും ബാലാജിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.  

ചേരി വാസികളെ അപമാനിക്കുന്ന തരത്തില്‍ പരിപാടിയില്‍ പരാമര്‍ശം ഉണ്ടായെന്നു കാട്ടി കമല്‍ഹാസനെതിരേ 100 കോടി ആവശ്യപ്പെട്ട് നേരത്തെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കമല്‍ഹാസനൊപ്പം തന്നെ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിനും പരിപാടിയില്‍ പങ്കെടുക്കുന്ന നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാമിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ചേരി നിവാസികളെയും താഴ്ന്ന വരുമാനക്കാരേയും അപമാനിക്കുന്ന തരത്തില്‍ ഗായത്രി രഘുറാം മോശമായി സംസാരിച്ചുവെന്നാണ് പരാതിക്കാരുടെ വാദം. ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ചെയ്യുന്നതെന്നും ഇവര്‍ വാദിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഇവിടെ എത്താന്‍ താങ്കൾ വളരെയേറെ ബുദ്ധിമുട്ടി’; ജെയ്റ്റ്‍ലിയെ പൊളിച്ചടുക്കി എംബി രാജേഷിന്റെ പോസ്‌റ്റ്

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്‌ട്രീയനേട്ടം ...

news

എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലി; അക്രമങ്ങൾ ആവർത്തിക്കുമ്പോള്‍ സർക്കാർ നോക്കി നിൽക്കുന്നു - ജെയ്റ്റ്ലി

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ...

news

മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സ്താ​വ​ന: സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ...

news

പശുക്കടത്തെന്നാരോപിച്ച് വാഹനം തടഞ്ഞു; ഗോരക്ഷകരെ നാട്ടുകാര്‍ ‘ഓടിച്ചിട്ട് തല്ലി’ - രക്ഷയ്‌ക്കെത്തിയത് പൊലീസ്

ഗോ രക്ഷകരെന്ന പേ​രി​ൽ ആ​ക്ര​മ​ണത്തിന് തുനിഞ്ഞ ഒരു കൂട്ടം പേരെ നാട്ടുകാര്‍ കൈകാര്യം ...