വാഹന പരിശോധനയില്‍ 867 പേരുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (10:24 IST)
PRO
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ അമിത വേഗതയിലും ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിനും 867 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി.

നടപടി നേരിടുന്നവരുടെ വിവിധ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലെ എണ്ണം: തിരുവനന്തപുരം-277, കൊല്ലം-34, പത്തനംതിട്ട-77, ആലപ്പുഴ-13, കോട്ടയം-84, ഇടുക്കി-16, തൃശ്ശൂര്‍-93, പാലക്കാട്-65, കാസര്‍കോട്-62, ആറ്റിങ്ങല്‍-8, മൂവാറ്റുപുഴ-33, വടകര-12, തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ്-54, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ്- 39.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :