വായ്പ നിഷേധം: ബാങ്കിനെതിരെ പ്രതിഷേധം

തിരുവനന്തപുരം| WEBDUNIA|
PRO
കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരിയില്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കോഴിക്കോട് കോടഞ്ചേരിയിലുള്ള ബാങ്കാണ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത്. തുടര്‍ന്ന് വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അതേസമയം, വായ്പ നിഷേധിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ്‌ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ബാങ്കിനോട്‌ വിശദീകരണം ആവശ്യപ്പെടാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.

കളക്ടടറുടെ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പ്രതിഷേധ പ്രകടനവും ധര്‍ണയും നടക്കുന്ന എസ് ബി ഐ ബാങ്കിനു മുന്നില്‍ വന്‍ പൊലീസ്‌ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വായ്പ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്‌ കല്ലന്തറമേട്‌ ചൊള്ളംപുഴയില്‍ സി ജെ തോമസ്‌ ഇന്നലെയായിരുന്നു ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്‌. തോമസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ സി യുവിലാണ്. അപേക്ഷിച്ചിട്ട്‌ എട്ടു മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥിനിക്കു വായ്പ നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :