വാടക കൂട്ടി, ലോറിസമരം പിന്‍‌വലിച്ചു

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
രണ്ടു ദിവസമായി സംസ്ഥാനത്ത്‌ തുടര്‍ന്നുവന്ന ചരക്കുലോറി സമരം പിന്‍‌വലിച്ചു. 16 ശതമാനം കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. ലോറിയുടമകളും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്‌.

വാടക 30 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ലോറിയുടമകളുടെ ആവശ്യം. എന്നാല്‍ 16 ശതമാനം വര്‍ദ്ധനവ് വരുത്താമെന്ന് ചര്‍ച്ചയില്‍ ധാരണയായതോടെ സമരം പിന്‍‌വലിക്കാന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.

ഡീസല്‍ വിലവര്‍ദ്ധനവ് വരുന്നതിന് മുമ്പ് തന്നെ ലോറിയുടമകള്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. വാടക 15 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാ‍യിരുന്നു അത്. ആ സാഹചര്യത്തിലാണ് ഡീസല്‍ വില കുത്തനെ കൂട്ടിയത്. അപ്പോള്‍ 30 ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം പെട്ടെന്നുതന്നെ ആരംഭിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :