ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂരിലെ ടാങ്കര്‍ ലോറി ദുരന്തത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. തമിഴ്നാട് സ്വദേശി കണ്ണയ്യനാണ് ടാങ്കര്‍ ഓടിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ അപകടമുണ്ടായതെങ്ങനെയെന്നതിനെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂ.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം അപകടം നടന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ അടുത്തുള്ള വീടുകളിലെ താമസക്കാരോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ബാഗില്‍ നിന്നാണ് ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചത്.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :