വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റു മരിച്ചു

തിരുവല്ല| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തിരുവല്ലയില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. കുറ്റൂര്‍ സ്വദേശി ജോണ്‍ സി ചാക്കോയാണ്‌ മരിച്ചത്‌. കളത്തില്‍ ബാബു എന്നയാള്‍ ജോണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ സമീപത്തെ കടയില്‍ നിന്ന് ബാബു സോഡകുപ്പി എടുത്ത് ജോണിനെ കുത്തുകയായിരുന്നു.

ഉച്ചയ്ക്ക്‌ 12.15 ഓടെയായിരുന്നു സംഭവം. ബാബുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :