വന്‍ സ്വര്‍ണവേട്ട: കരിപ്പൂരില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്| Harikrishnan| Last Modified വ്യാഴം, 1 മെയ് 2014 (15:24 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബായ് എമിറേറ്റ്‌സില്‍ വന്ന രണ്ട് യാത്രക്കാരില്‍ നിന്നും ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി. മുഹമ്മദ് അലി, റിയാസ് മുഹമ്മദ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണ്ണ കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ ഇവരെ ഡിആര്‍ഐയാണ് പിടികൂടിയത്. ഏകദേശം അഞ്ച് കിലോ സ്വര്‍ണ്ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :