റെസ്പോണ്‍സിബിള്‍ ടൂറിസം: അന്താരാഷ്ട്ര സമ്മേളനം കുമരകത്ത്‌

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഉത്തരവാദിത്ത ടൂറിസത്തിനുള്ള (റെസ്പോണ്‍സിബിള്‍ ടൂറിസം) രൂപരേഖ തയ്യാറാക്കുന്നതിനുമറ്റുമായി കുമരകത്ത്‌ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. നാളെ മുതലാണ് അന്താരാഷ്ട്ര സമ്മേളനം ആരംഭിക്കുക. കുമരകത്ത്‌ കേരള ടൂറിസം വകുപ്പ്‌ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നു.

ഈ പദ്ധതിയുടെ പുരോഗതിവിലയിരുത്തുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയാണ്‌ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സമ്മേളനം ജൂണ്‍ 27 മുതല്‍ 29 വരെയാണ് നടക്കുക.

ടൂറിസം വകുപ്പും ആര്‍ടി സ്കൂള്‍ അറ്റ്‌ കിറ്റ്സും ചേര്‍ന്നാ‍ണ്‌ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഉത്തരവാദിത്ത ടൂറിസമെന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിസ്ഥിതിയും സാമൂഹ്യസാംസ്കാരിക സവിശേഷതകളും സംരക്ഷിക്കുന്നതിനായി പ്രാദേശിക ജവിഭാഗത്തെ ഉപയോഗപ്പെടുത്തുന്ന സംരംഭമാണ്.

കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :