രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, പൈസയും വാങ്ങിച്ചു, എന്നിട്ടും രാമലീലയ്ക്കെതിരെ സംസാരിക്കുന്നത് ഇരട്ടത്താപ്പല്ലേ? - ഭാഗ്യലക്ഷ്മിയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

ഇതില്‍ ഏതാണു സത്യം?

aparna| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (08:54 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ ‘രാമലീല’യെന്ന ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. കേരളത്തിലെങ്ങും വമ്പന്‍ ജനത്തിരക്കാണ് സിനിമയ്ക്ക്. ഇതിനിടയില്‍ ചിത്രം കാണില്ലെന്ന് പറഞ്ഞ് പോസ്റ്റിട്ട് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ സോഷ്യല്‍ മീഡിയ.

രാമലീലയില്‍ രാധിക ശരത്കുമാറിനു വേണ്ടി ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. രാമലീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആശംസകള്‍ നേരുകയും കോടതി ശിക്ഷിക്കും വരെ ഒരാള്‍ കുറ്റക്കാരന്‍ ആകുന്നില്ലെന്നും എന്നിരുന്നാലും സ്ത്രീയെന്ന നിലയില്‍ അവളോടൊപ്പമാണെന്നും ‘ഞാന്‍’ കാണാരുതെന്നാണ് എന്റെ നിലപാടെന്നും ഭാഗ്യ ലക്ഷ്മി ഒരിക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, രാമലീല പരാജയത്തില്‍ നിന്നും വമ്പന്‍ പരാജയത്തിലേക്ക്‘ എന്ന ഒരു വാര്‍ത്ത ഭാഗ്യ ലക്ഷ്മി തന്റെ പേജില്‍ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാമലീലയ്ക്കായി വര്‍ക്ക് ചെയ്തിട്ടും ചിത്രത്തിനെതിരായ പ്രചരണത്തിനു കൂട്ടുനിക്കുന്നത് ഇരട്ടത്താപ്പല്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ദിലീപ് അറസ്റ്റിലായതിനു ശേഷമാണ് ഭാഗ്യ ലക്ഷ്മി ഡബിങ് പൂര്‍ത്തിയാക്കിയത്. അവളോടൊപ്പം നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് അവള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ സിനിമയുമായി സഹകരിച്ചുവെന്നും സോഷ്യല്‍ മീഡിയകളില്‍ ചോദ്യമുയരുന്നു. നടിയോടൊപ്പം നിന്നുകൊണ്ട് ആ കാണില്ലെന്ന് പറഞ്ഞ ഭാഗ്യ ലക്ഷ്മിയ്ക്ക് എങ്ങനെ ആ സിനിമയുമായി സഹകരിക്കാന്‍ കഴിഞ്ഞുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :