രശ്മി വധക്കേസ്: സരിതയെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി 11ന് പരിഗണിക്കും

കൊല്ലം| WEBDUNIA| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (21:57 IST)
PRO
PRO
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ എസ് നായരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി ഡിസംബര്‍ 11ന് പരിഗണിക്കും. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

സിആര്‍പിസി 319ാം വകുപ്പുപ്രകാരം ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറാണ് ഹരജി നല്‍കിയത്. സരിതയും ബിജു രാധാകൃഷ്ണനും ഗൂഢാലോചന നടത്തി രശ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഹരജിയിലെ ആക്ഷേപം. സ്ത്രീത്വത്തെ അപമാനിക്കുംവിധം ഒരുമിച്ച് പെരുമാറിയെന്നും സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :