ബിജുവിന്‍റെ വക്കീലിനെതിരെ ഐജിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ കേസിലെ പ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍റെ അഭിഭാഷകന്‍ ജേക്കബ് മാത്യുവിനെതിരെ ക്രൈം ബ്രാഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിനാണ്‌ ഇത്തരമൊരു വക്കീല്‍ നോട്ടീസ് നല്‍കിയതെന്ന് എം ആര്‍ അജിത് കുമാര്‍ പറയുന്നു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ സരിതയെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്ക് പുറമേ ഐജി അജിത് കുമാറും പീഡിപ്പിച്ചതിന്‍റെ സിഡി, ഡയറി എന്നിവ തന്‍റെ കൈവശമുണ്ടെന്ന് അഡ്വക്കേറ്റ് ജേക്കബ് മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ്‌ അജിത് കുമാറിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.

സത്യത്തിന്‍റെ കണികപോലുമില്ലാത്ത ഈ പ്രസ്താവന പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നാണ്‌ അജിത് കുമാര്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം മാനനഷ്ടത്തിന്‌ ഒരു കോടി രൂപ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :