രമ നിരാഹാരമിരുന്നാല്‍ വി എസ് സന്ദര്‍ശിക്കരുത്: സി പി എം

തിരുവനന്തപുരം| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ കെ കെ നിരാഹാരം തുടങ്ങിയാല്‍ അവരെ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കരുതെന്ന് സി പി എമ്മിന്‍റെ അഭ്യര്‍ത്ഥന. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പിണരായി വിജയന്‍ നേരിട്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിയാവുന്ന വിധത്തിലെല്ലാം ഇക്കാര്യത്തില്‍ വി എസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞ പിണറായി പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന വി എസ് മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു.

കണ്ണൂരില്‍ ബി ജെ പി വിമതരെ സി പി എമ്മിലേക്ക് സ്വീകരിക്കുമ്പോള്‍ അവരിലെ പ്രതികളെ എടുക്കില്ലെന്ന് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ അറിയിച്ചു. സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ ഒഴിവാക്കും. ഇക്കാര്യം വിമത നേതാക്കളെ അറിയിച്ചതായും പിണറായി വ്യക്തമാക്കി.

രമയുടെ നിരാഹാരത്തെ അനുകൂലിച്ചും ബി ജെ പി വിമതരെ പാര്‍ട്ടിയിലെടുക്കുന്നതിനെ വിമര്‍ശിച്ചും വി എസ് രംഗത്തുവന്നതിനെതിരെ സി പി എമ്മിനുള്ളില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് വി എസിനോട് നേരിട്ട് അഭ്യര്‍ത്ഥനയുമായി പിണറായി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :