രണ്ടാം ക്ലാസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

കല്ലമ്പലം| WEBDUNIA| Last Modified വ്യാഴം, 15 മാര്‍ച്ച് 2012 (04:59 IST)
PRO
PRO
രണ്ടാം ക്ലാസില്‍ പഠിക്കുന്ന ബാലനോട് അച്ഛന്റെ ക്രൂരത. മദ്യപിച്ചെത്തിയ അച്ഛന്‍ മകന്റെ തുടയുടെ പിന്‍ഭാഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. നാവായിക്കുളം കുഴയ്ക്കാട്ടുകോണം മാമിള വീട്ടില്‍ ജയനാണ് മകന്‍ അമര്‍നാഥിനെ ക്രൂരമായി പരുക്കേല്‍പ്പിച്ചത്.

മദ്യപിച്ചെത്താറുള്ള ജയന്‍ ഭാര്യയുമായി വഴക്കിടുക പതിവാണ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയതിന് അനില ചോദ്യം ചെയ്തു. ഇതില്‍ രോഷാകുലനായ ജയന്‍ അമര്‍നാഥിനെ കെട്ടിയിട്ട് ചട്ടുകം ചൂടാക്കി പൊള്ളിക്കുകയായിരുന്നു. അനില ഇതു തടുക്കാന്‍ ശ്രമിച്ചെങ്കിലും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

അമര്‍നാഥിന്റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ കുട്ടിയെ പാരിപ്പള്ളിയിലെ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസിലും ശിശുക്ഷേമസമിതിയിലും ജയനെതിരെ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :