അമ്മയെ പട്ടിണിക്കിട്ട മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (12:08 IST)
അമ്മയ്ക്ക് ചിലവിന് കൊടുക്കണമെന്ന് കോടതി വിധിയുണ്ടായിട്ടും അമ്മയെ പട്ടിണിക്കിട്ട മകനെ പൊലീസ് അറസ്റ്റുചെയ്തു. നാവായിക്കുളം ആര്‍ബി നിവാസിലെ ശ്രീകുമാരിയമ്മയാണ് തന്നെ മക്കള്‍ പരിപാലിക്കുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നത്. മകളും മകനും അമ്മയ്ക്ക് ചിലവിന് നല്‍കണമെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മകന്‍ ചിലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ വീണ്ടും പരാതി നല്‍കിയതോടെയാണ് മകന്‍ അറസ്റ്റിലായത്.

കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്ത പ്രദീപില്‍ നിന്നും 9750 രൂപ പിഴയായി വാങ്ങി ജാമ്യത്തില്‍ വിട്ടു. കോടതി വിധി ഇനി ലംഘിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :