യുഡിഎഫ് തോറ്റാല്‍ കാരണം സര്‍ക്കാര്‍ നിലപാടുകള്‍; മെത്രാന്‍ കായല്‍ ഉള്‍പ്പടെ വിവാദ തീരുമാനങ്ങള്‍ തിരിച്ചടിയായി: ജോണി നെല്ലൂര്‍

തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്.

കട്ടപ്പന, ജോണി നെല്ലൂര്‍, യുഡിഎഫ് johny nelloor, Kattappana, UDF
rahul balan| Last Modified ബുധന്‍, 18 മെയ് 2016 (15:59 IST)
തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്.

യു ഡി എഫ് തോറ്റാല്‍ കാരണം സര്‍ക്കാര്‍ നിലപാടുകളായിരിക്കും. അഴിമതി ആരോപണം വോട്ടര്‍മാരില്‍ ചിന്താകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള വിവാദ മന്ത്രിസഭാ തീരുമാനങ്ങളും തിരിച്ചടിയായെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം, 74 മുതല്‍ 78 സീറ്റ് വരെ യു ഡി എഫ് നേടുമെന്നാണ് പ്രതീക്ഷയെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടായ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യു ഡി എഫിന് വേണ്ടത്രസമയം കിട്ടിയില്ലെന്ന് പി പി തങ്കച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോല്‍വി ഉണ്ടായാല്‍ ഘടകകക്ഷികളടക്കം ആരോപണ വിധേയര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഘടകക്ഷികള്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :