വൈകിയാല്‍ കറിവേപ്പിലയാകും; യുഡിഎഫിന്റെ പരാജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ജോണി നെല്ലൂര്‍ മുന്നണിയില്‍ തിരിച്ചെത്തും

സ്വയം തെറ്റുതിരുത്തി തിരിച്ചെത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്നു അനൂപ് ജേക്കബ്

  കേരളാ കോണ്‍ഗ്രസ് , യുഡിഎഫ് , ജോണി നെല്ലൂര്‍ , കോണ്‍ഗ്രസ് , സിപിഎം
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (20:44 IST)
അങ്കമാലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് യുഡിഎഫ് വിട്ട ജോണി നെല്ലൂര്‍ മുന്നണിയില്‍ തിരിച്ചെത്തും. കോണ്‍ഗ്രസ് നേതാക്കളും കേരളാ കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) നേതാക്കളും നടത്തിയ അനുനയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വിഷയത്തില്‍ തീരുമാനമായത്.

അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോണി നെല്ലൂര്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് കൂടെ കൊണ്ടു നടന്ന് ചതിച്ചുവെന്നും യുഡിഎഫിന്റെ പരാജയം ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോണി നെല്ലൂര്‍ പ്രസ്താവിച്ചിരുന്നു. യുഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിക്കാനും ജോണി നെല്ലൂര്‍ ആലോചിച്ചിരുന്നു.

പാര്‍ട്ടി അംഗത്വം രാജിവച്ച ജോണി നെല്ലൂര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോതമംഗലത്ത് നിന്ന് മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സിപിഎം അത്തരമൊരു നീക്കത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതോടെ അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അദ്ദേഹം സ്വയം തെറ്റുതിരുത്തി
തിരിച്ചെത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്നു അനൂപ് ജേക്കബ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :