യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്

കൊച്ചി| WEBDUNIA|
PRO
യു ഡി എഫ് ഉന്നതാധികാര സമിത് ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

യു ഡി എഫ് ഉന്നതാധികാര സമിതി അംഗങ്ങള്‍ക്കു പുറമേ കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന. അജന്‍ഡയില്‍ പ്രധാനവിഷയം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പാണ്‌. കൂടാതെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, ശശി തരൂര്‍ വിവാദത്തെക്കുറിച്ചും തച്ചങ്കരി വിവാദത്തെക്കുറിച്ചും അനൌദ്യോഗികമായി ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയിട്ടും എ ജി അത് സി എ ടിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം കൈക്കൊള്ളണ്ട നിലപാടിനെകുറിച്ചും ചിലപ്പോള്‍ ചര്‍ച്ചകള്‍ നടന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :