കോട്ടയത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ

കോട്ടയം| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (12:24 IST)
കോട്ടയം നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു വാര്‍ഡുകളിലും യു ഡി എഫ് സീറ്റു നിലനിര്‍ത്തി. മൂന്നു നഗരസഭാ കൌണ്‍സിലര്‍മാര്‍ കൂറു മാറിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ അയോഗ്യരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

മൂന്നാം വാര്‍ഡില്‍ കെ ജി ഷീജ, ഏഴാം വാര്‍ഡില്‍ എന്‍ ബി നാരായണന്‍ നായര്‍, 31-ാ‍ം വാര്‍ഡില്‍ ആശ അഭിലാഷ്‌ എന്നിവരാണു ജയിച്ചത്‌. നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ചെല്ലമ്മ തമ്പി, എസ് ജയകൃഷ്ണന്‍, ലതാ തെങ്ങുംപത്ര എന്നിവരായിരുന്നു കൂറുമാറ്റത്തെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ടത്.

ഏഴാം വാര്‍ഡില്‍ മാത്രമായിരുന്നു ബി ജെ പി മത്സര രംഗത്തുണ്ടായിരുന്നത്. മൂന്നു വാര്‍ഡുകളിലും യു ഡി എഫിനുവേണ്ടി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളും എല്‍ം ഡി എഫിനു വേണ്ടി സി പി എം സ്ഥാനാര്‍ഥികളുമാണ്‌ മല്‍സരിച്ചത്‌. ഏഴാം വാര്‍ഡിലും 31 -ാ‍ം വാര്‍ഡിലും നാലു സ്ഥാനാര്‍ഥികള്‍ പോര്‍ക്കളത്തിലിറങ്ങിയപ്പോള്‍ മൂന്നാം വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :