യാത്രക്കാരിയെ ശല്യം ചെയ്തയാള്‍ പിടിയില്‍

കോട്ടയം| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (18:38 IST)
ചെന്നൈ എക്സ്പ്രസിലെ യാത്രക്കാരിയെ ശല്യം ചെയ്തയാളെ പൊലീസ് ഓടിച്ചിട്ടുപിടിച്ചു. കോഴിക്കോട് പയ്യോളി അഴനിക്കാട് പുത്തന്‍പുരയില്‍ മരച്ചാലില്‍ പി.എം.റമീസ്
എന്ന 25 കാരനായ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണു പ്രതി. ബാംഗ്ലൂരിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ സ്ലീപ്പര്‍ കോച്ചില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്ത്രീയെയാണു റമീസ് കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ട യുവതിയുടെ ഭര്‍ത്താവ് ബഹളം വച്ചതോടെ പ്രതി ഓടി പ്ലാറ്റ്ഫോമിലേക്ക് ചാടി. എന്നാല്‍ പുറകേ എത്തിയ പൊലീസ് ഇയാളെ വലയിലാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :