റബ്ബര്‍ മോഷണം: 2 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (19:16 IST)
റബ്ബര്‍ ഷീറ്റ് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറണ്ടോട് മുട്ടിക്കാവ് തടത്തരികില്‍ വീട്ടില്‍ മുഹമ്മദ് റാഫി (41), പള്ളിവേട്ട കൈതക്കുന്ന് വെട്ടയില്‍ വീട്ടില്‍ സലീം (42) എന്നിവരാണ് പിടിയിലായത്.

ആര്യനാട് പറണ്ടോട് പുത്തന്‍ ബംഗ്ലാവില്‍ അബ്ദുള്‍ കരീമിന്‍റെ വീട്ടില്‍ നിന്ന് റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത്. പട്രോളിംഗ് നടത്തുന്നതിനിടയിലാണു പൊലീസ് ഇരുവരെയും വലയിലാക്കിയത്.

ഒരു വര്‍ഷം മുമ്പ് കരീമിന്‍റെ അനുജന്‍റെ വീട്ടില്‍ നിന്ന് അര ലക്ഷം രൂപ വിലയുള്ള റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചതും ഇവരാനെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച വെളുപ്പിനായിരുന്നു മോഷണം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :