മൈക്രോ ഫിനാൻസ് പദ്ധതിയിൽ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്, ചില നേതാക്കൾ അഞ്ച് കോടി രൂപ വരെ കൈവശപ്പെടുത്തി: വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പിയുടെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ

കന്യാകുമാരി, എസ് എൻ ഡി പി, വെള്ളാപ്പള്ളി നടേശൻ, മൈക്രോ ഫിനാൻസ് kanyakumari, SNDP, vellappalli natesan, maicro finance
കന്യാകുമാരി| സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (15:35 IST)
എസ് എൻ ഡി പിയുടെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ. ചില യൂണിയൻ നേതാക്കളാണ് ഇത്തരത്തില്‍ വീഴ്ച വരുത്തിയത്. കന്യാകുമാരിയിൽ നടക്കുന്ന എസ് എൻ ഡി പി നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതിയില്‍ അഞ്ചു കോടി രൂപ വരെ കൈവശപ്പെടുത്തിയ നേതാക്കളുണ്ടെന്നും വെള്ളാപ്പളളി ആരോപിച്ചു.
ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എസ് എന്‍ ഡി പിയുടെ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ നേരത്തെ വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു.

അതേസമയം മൈക്രോ ഫിനാന്‍സ്‌ പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നിരുന്നുയെന്ന് വിജിലന്‍സ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :