പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍

കന്യാകുമാരി| JOYS JOY| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (14:44 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി ജില്ലയിലെ തക്കല സ്വദേശികളായ വിനീഷ് (21), സജിന്‍ കുമാര്‍ (19), നിക്സണ്‍ രാജന്‍ (19), അബീഷ് (20), ശങ്കര്‍ (19) എന്നിവരെയാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് പിടികൂടിയത്.

ട്രയിനില്‍ വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വിനീഷ് വിവാഹവാഗ്‌ദാനം നല്കി കബളിപ്പിച്ചാണ് പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ ഇടപ്പഴഞ്ഞിയിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇവിടെയെത്തിച്ച പെണ്‍കുട്ടിയെ അഞ്ചു പ്രതികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം റെയില്‍വേ സി ഐ പ്രദീപ് കെ, എസ് ഐ ആര്‍ റോജ്, സി പി ഒമാരായ ബിനു, സുജിത്ത്, വിജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ വട്ടിയൂര്‍ക്കാവില്‍ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :