നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ? എങ്കില്‍ ഇനി ഇതേ വഴിയുള്ളൂ...

നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ?

തിരുവനന്തപുരം| AISWARYA| Last Updated: ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:09 IST)
നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണെങ്കില്‍ പരാതി ഇനി നേരിട്ട് മന്ത്രിയെ തന്നെ അറിയിക്കാം. പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെത്തന്നെ ഇനിമുതല്‍ നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നര മുതല്‍ നാലരവരെ മന്ത്രിയെ വിളിക്കാന്‍ കഴിയും.

അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതര മുതല്‍ രാത്രി ഏഴരവരെ മറ്റ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും.
പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കുകയും പിന്നീട് പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്യും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :