മുഖ്യമന്ത്രി പരിപാടികള്‍ റദ്ദാക്കി, മന്ത്രിമാര്‍ ബംഗളൂരുവിലേക്ക്

കൊച്ചി| JOYS JOY| Last Modified ശനി, 7 മാര്‍ച്ച് 2015 (10:47 IST)
സംസ്ഥാന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. താന്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളെ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സുധാകരനും ബെന്നി ബഹനാനും ബംഗളൂരുവിലേക്ക് തിരിക്കും.

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണി രണ്ടു മിനിറ്റ് മാത്രമായിരുന്നു ചടങ്ങില്‍ സംസാരിച്ചത്.

എ കെ ആന്റണി ഡല്‍ഹിക്കുള്ള പരിപാടി റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് മടങ്ങി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തിരുവനന്തപുരത്തേക്ക് മടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :