ചങ്ങനാശ്ശേരി|
WEBDUNIA|
Last Modified ഞായര്‍, 2 ജൂണ്‍ 2013 (12:30 IST)
PRO
എന്‍എസ്എസിനും തനിക്കും എതിരേയുള്ള ‘ചന്ദ്രിക‘യുടെ മുഖപ്രസംഗം സംസ്കാര ശൂന്യമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചെയ്യിച്ചവര്‍ ആരെന്നും ലക്ഷ്യം എന്തെന്നും വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടുകൂടി ലീഗിനെക്കൊണ്ട് മുഖപത്രത്തില്‍ പറയിച്ചതാണ്. തന്റെ യോഗ്യതയെക്കുറിച്ച് പറയേണ്ടത് എന്‍എസ്എസാണെന്നും എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും അത് വ്യാമോഹം മാത്രമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
അതേ രീതിയില്‍ പ്രതികരിക്കാത്തത് എന്‍എസ്എസിന് സംസ്കാരമുള്ളതുകൊണ്ടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ എന്‍എസ്എസിന് ആരുടേയും സഹായം ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.