മാരകമായ സ്‌ക്രബ് ടൈഫസ് രോഗം കേരളത്തില്‍ പടരുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മാരകമായ സ്‌ക്രബ് ടൈഫസ് രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു. എലികളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് രോഗം പടരുന്നത്. ഇതുവരെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേര്‍ മരിച്ചു. 48പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. എലികളുടെ ശരീരത്തിലെ ചെള്ളുകളിലുള്ള ലാര്‍വ മനുഷ്യനെ കടിച്ചാലാണ് രോഗമുണ്ടാകുക. പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന, ശരീരവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ലാര്‍വ കടിച്ച ഭാഗത്ത് പൊള്ളിയതുപോലുള്ള പാടുവരും. ചൊറിച്ചിലും അനുഭവപ്പെടും. തക്ക സമയത്ത് ചികിത്സ തേടിയാല്‍ രോഗം ഭേദമാക്കാം. വൃക്ക, കരള്‍ എന്നീ അവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. ശുചിത്വവും എലി നശീകരണവും തന്നെയാണ് ഈ രോഗത്തെ തുരത്താനുള്ള പോംവഴി.
തിരുവനന്തപുരത്താണ് ഈ രോഗം കൂടുതലായി പടരുന്നത്.

എലി വിസര്‍ജ്യത്തില്‍ നിന്ന് പകരുന്ന ഹാന്‍റാ വൈറസ് രോഗം കേരളത്തില്‍ സ്ഥിരീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്ക്രബ് ടൈഫസ് പനിയാണ് ഇതെന്ന് പിന്നീട് വ്യക്തമായതായി ആരോഗ്യവകുപ്പിന്റെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :