എലിസബത്ത് രാജ്ഞിയെ പിന്തള്ളി സോണിയ സമ്പന്നപട്ടികയില്‍; ഹഫിങ്ടണ്‍ പോസ്റ്റ് പേര് ഒഴിവാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
എലിസബത്ത് രാജ്ഞിയെ പിന്തള്ളി സമ്പന്നരായ ലോക നേതാക്കളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്ത് കൊടുത്തിരുന്ന സോണിയാ ഗാന്ധിയുടെ പേര് ഹഫിങ്ടണ്‍ പോസ്റ്റ് ഒഴിവാക്കി.

അമേരിക്കയിലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഹഫിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസമാണ് സമ്പന്നരുടെ പട്ടികയില്‍ സോണിയയെ പന്ത്രണ്ടാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയത്.

സോണിയയുടെ ആസ്തി തിട്ടപ്പെടുത്താന്‍ തങ്ങളുടെ എഡിറ്റര്‍മാര്‍ക്കായില്ലെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റ് നല്‍കുന്ന വിശദീകരണം. സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയത് മൂന്നമതൊരാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മാധ്യമം പറയുന്നു.

എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ തങ്ങളുടെ എഡിറ്റര്‍മാര്‍ക്കായില്ല. അതുകൊണ്ട് സോണിയയുടെ പേര് നീക്കം ചെയ്യുന്നുവെന്നാണ് ഹഫ്‌പോസ്റ്റിന്റെ വിശദീകരണം.
12000 കോടി രൂപ സോണിയയ്ക്ക് ആസ്തിയുണ്ടെന്നാണ് ഹഫ്‌പോസറ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :