മാണിയുടെ വാദം തെറ്റ്: ആര്യാടന്‍

തിരുവനന്തപുരം| WEBDUNIA|
PRO
കെ എസ് ഇ ബിയും കെ എസ് ആര്‍ ടി സിയുമാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി തകര്‍ത്തതെന്ന ധനമന്ത്രി കെ എം മാണിയുടെ വാദം തെറ്റാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ബജറ്റില്‍ പറഞ്ഞിട്ടുള്ള തുക പോലും കെ എസ് ഇ ബിക്കും കെ എസ് ആര്‍ ടി സിക്കും കിട്ടിയിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്സിഡിയടക്കം ബജറ്റിന് പുറമേ കിട്ടിയത് ആറുകോടി രൂപ മാത്രമാണെന്നും ആര്യാടന്‍ വ്യക്തമാക്കി. വൈദ്യുതി സബ്സിഡിയിലെ മുന്‍‌കാല കുടിശ്ശിക ബജറ്റില്‍ വകയിരുത്തിയിട്ടില്ല - ആര്യാടന്‍ പറഞ്ഞു.

ബജറ്റ് നിര്‍ദ്ദേശം അനുസരിച്ച് കെ എസ് ഇ ബിക്ക് 525 കോടി രൂപ ഇനിയും കിട്ടാനുണ്ട്. കെ എസ് ഇ ബിയും കെ എസ് ആര്‍ ടി സിയും കാരണമാണ് കേരളത്തിലെ ധനസ്ഥിതി മോശമായതെന്ന് കേരളത്തിലാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല - ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കെ എസ് ആര്‍ ടി സിയുടെയും കെ എസ് ഇ ബിയുടെയും കെടുകാര്യസ്ഥതയാണ് ധനവകുപ്പിന് അധിക ചെലവ് ഉണ്ടാക്കുന്നതെന്നാണ് കെ എം മാണി കഴിഞ്ഞ ദിവസം ആരോപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :