ജോര്‍ജ് രാജകുമാരന്റെ ജനന വിവരം ലോകത്തെ അറിയിച്ചതില്‍ ഇന്ത്യക്കാരനും

ലണ്ടന്‍| WEBDUNIA|
PRO
ജോര്‍ജ് രാജകുമാരന്റെ ജനന വിവരം ലോകത്തെ അറിയിച്ചതില്‍ ഇന്ത്യക്കാരനായ അനാഥനും‍. കൊല്‍ക്കത്തയില്‍ നിന്നുമുള്ള ബാദര്‍ അസിമാണ് ആ അനാഥന്‍. ബക്കിംങ്ഹാം കൊട്ടാരത്തിലെ കാലാള്‍ഭടനാണ് ബാദര്‍ അസിം.

എലിസബത്ത് രാജ്ഞിയുടെ പ്രസ്സ് സെക്രട്ടറി അലീസ ആന്‍ട്രേസണൊപ്പം രാജകുമാരന്റെ ജനന വിവരം ജനങ്ങളെ അറിയിക്കാനായി ഫലകത്തില്‍ ലിഖിതം പതിപ്പിക്കാന്‍ എത്തിയത് ബാദര്‍ അസിമായിരുന്നു. കൊല്‍ക്കത്തയിലെ അനാഥാലയത്തിലാണ് ബാദര്‍ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്.

തെരുവില്‍ ജനിച്ചു വളര്‍ന്ന ബാദര്‍ക്ക് മാതാപിതാക്കളുണ്ടായിട്ടും ദാരിദ്രം കാരണമാണ് അനാഥാലയത്തില്‍ കഴിയേണടി വന്നത്. ഫെബ്രുവരി 2012ലാണ് കൊട്ടാരത്തിലെ കാലാള്‍ഭടനായി ബാദര്‍ അസിംമിന് ജോലി ലഭിച്ചത്. എന്തായാലും ബാദര്‍ അസിം രാജകുമാരന്റെ ജനനത്തോടെ പ്രശസ്തനായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :