മഹാത്മഗാന്ധിയുടെ ആഗ്രഹം സാധ്യമാകും: ഒ രാജഗോപാല്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 11 ഏപ്രില്‍ 2014 (09:23 IST)
PTI
സ്വാതന്ത്രലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്നും ഈ തെരഞ്ഞെടുപ്പിലൂടെ ജനം അത് യാഥാര്‍ത്ഥ്യമാക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍.

കോണ്‍ഗ്രസ് യുഗം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുകയാണ്. ജനാധിപത്യരീതിയില്‍ പരിവര്‍ത്തനം രാജ്യത്താകമാനം കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തില്‍ ഈ പരിവര്‍ത്തനമുണ്ടാകും- രാജഗോപാല്‍ പറഞ്ഞു.

ജവഹര്‍ നഗര്‍ എല്‍.പി.എസ്സിലെ 67മത് നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :