മകന്‍റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

അഞ്ചല്‍| WEBDUNIA|
PRO
PRO
മകന്‍റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. അലയമണ്‍ പഞ്ചായത്തിലെ മീന്‍കുളം ഈട്ടിമൂട്ടില്‍ ചരുവിള പുത്തന്‍ വീട്ടില്‍ സോമന്‍ എന്ന 63 കാരനാണു മകന്‍റെ അടിയേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അജി എന്ന 30 കാരനായ മകനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് സോമനും മകന്‍ അജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്‌ സോമനെ മര്‍ദ്ദിക്കാന്‍ കാരണമായത്. മുളവടികൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സോമന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നാണു പൊലീസ് വെളിപ്പെടുത്തിയത്. എന്നാല്‍ അടിയേറ്റ ഉടന്‍ തന്നെ സജി സോമനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിതാവു കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ആശുപത്രിയില്‍ സജി നല്‍കിയ വിവരം.

ഏരൂര്‍ എസ്.ഐ കെ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :