അമ്മയെ തട്ടിക്കൊണ്ടുപോയി കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടു

WEBDUNIA|
PRO
PRO
അമ്മയെ തട്ടിക്കൊണ്ടുപോയി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. റെഗെലിയോ ലോപ്പസ് എന്ന 20കാരനെയാണ് സൌത്ത് കരോലിന പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മയെ ബലമായി പിടിച്ചുകൊണ്ടുപോയി കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ഓറഞ്ച്ബര്‍ഗ് കൌണ്ടിയിലെ ഒരു ഹൈവേയില്‍ നിര്‍ത്തിയിട്ട കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ലോപ്പസിന്റെ അമ്മയെ ഡിക്കിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഈ സമയം ലോപസും കാറില്‍ തന്നെയുണ്ടായിരുന്നു.

വെര്‍ജീനിയ ബീച്ചില്‍ വച്ചാണ് ഇയാള്‍ അമ്മയെ ബലമായി പിടിച്ചുകൊണ്ടുപോയത് എന്നാണ് വിവരം.

അമ്മയെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. അവര്‍ കാര്യമായ പരുക്കുകള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം കാറില്‍ നിന്ന് ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :