മംഗലാപുരം ദുരന്തം; വീണ്ടും അപ്പീല്‍

കൊച്ചി| WEBDUNIA|
PRO
PRO
മംഗലാപുരം വിമാനാപകടത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ അപ്പീല്‍ നല്‍കി. കുറഞ്ഞ നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ 75 ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണം എന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ എയര്‍ ഇന്ത്യയും അപ്പീല്‍ നല്‍കിയിരുന്നു. വിധി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ദുരന്തത്തിനിരയായവര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തിന് യോഗ്യരാണോ എന്ന് സംശയമുണ്ടെന്നും എയര്‍ ഇന്ത്യ പറയുന്നു. സഹായധനം നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും അപ്പീലിലുണ്ട്. കേന്ദ്ര സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. 158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം 2010 മെയ്‌-22നാണ് സംഭവിച്ചത്. 166 യാത്രക്കാരുമായി ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനമാണ് അപകടത്തിപ്പെട്ടത്. മംഗലാപുരം വിമാനത്താളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട്‌ വിമാനം തൊട്ടടുത്ത താഴ്‌വാരത്തില്‍ കത്തിയമരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :