മംഗലാപുരം ദുരന്തം: 75 ലക്ഷം നഷ്ടപരിഹാരം നല്‍കണം

കൊച്ചി| WEBDUNIA|
PRO
PRO
മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് കേരളാ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 75 ലക്ഷം രൂപ വീതമാണ്‌ എയര്‍ ഇന്ത്യ നഷ്‌ടപരിഹാരമായി നല്‍കേണ്ടതെന്നും കോടതി ഉത്തരവിട്ടു‌.

അപകടത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം 2010 മെയ്‌-22നാണ് സംഭവിച്ചത്. 166 യാത്രക്കാരുമായി ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനമാണ് അപകടത്തിപ്പെട്ടത്. മംഗലാപുരം വിമാനത്താളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട്‌ വിമാനം തൊട്ടടുത്ത താഴ്‌വാരത്തില്‍ കത്തിയമരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :